reasearchers warns sardine availability in kerala over elnino
വരും വർഷങ്ങളിൽ കേരളത്തിന്റെ തീരങ്ങളിൽ മത്തിയുടെ ലഭ്യതയിൽ കുറവുണ്ടാകാൻ സാധ്യതയെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). എൽനിനോ പ്രതിഭാസം വീണ്ടും സജീവമാകുന്നതോടെ മത്തി കുറയുമെന്നാണ് നിരീക്ഷണം. മുൻ വർഷങ്ങളിൽ വൻതോതിൽ കുറഞ്ഞ ശേഷം 2017ൽ മത്തിയുടെ ലഭ്യതയിൽ നേരിയ വർധനവുണ്ടായെങ്കിലും അവയുടെ സമ്പത്ത് പൂർവസ്ഥിതിയിലെത്തുന്നതിന് മുമ്പ് തന്നെ അടുത്ത എൽനിനോ ശക്തി പ്രാപിക്കാൻ തുടങ്ങിയതാണ് വീണ്ടും മത്തി കുറയാനിടയാക്കുന്നത്.